ചായക്കഥ
Podcast Show
ഒരു ചൂട് ചായക്കപ്പില്‍ ചിന്തകളുടെ രുചി കണ്ടെത്തുന്നിടമാണ് ചായക്കഥ. ഇവിടെ നാം സംസാരിക്കുന്നത് മനുഷ്യരുടെ കഥകളെക്കുറിച്ചാണ്. കാണാതെ പോകുന്ന ചെറുകഥകളും, കേൾക്കാതെ പോകുന്ന ശബ്ദങ്ങളും, മറവിയിൽ മറഞ്ഞ അനുഭവങ്ങളുമാണ് നാം പങ്കിടുന്നത്.
Latest Episodes
ആനവണ്ടിയുടെ ചായക്കഥ – എപിസോഡ് #1
- കെ.എസ്.ആർ.ടി.സി.യുടെ ചരിത്രം കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപേ തുടങ്ങുന്നുണ്ട്. ഒരു രാജകീയ ചരിത്രമാണ് നമ്മുടെ ഈ ആനവണ്ടിക്കുള്ളത്.
- കഥ തുടങ്ങുന്നത് 1938 ഫെബ്രുവരി 20-ന്
2:25
തൂക്കുപാലത്തിന്റെ ചായക്കഥ – ഫൈനല്‍ എപിസോഡ്
ഉപസംഹാരം ലോകത്തിൻറെ നെറുകയിൽ കേരളത്തെയും പുനലൂരിനെയും അടയാളപ്പെടുത്തുന്ന ഒന്നാണ് പുനലൂർ തൂക്കുപാലം. തൂക്കുപാലം സന്ദർശിക്കുന്നതിന് വിവിധ വഴികളിലൂടെ പുനലൂരിലേക്ക് എത്താം. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ യാത്ര ചെയ്താൽ പുനലൂരിൽ എത്തിച്ചേരാം. കൊല്ലം ജില്ലയുടെ[...]
2:37
തൂക്കുപാലത്തിന്റെ ചായക്കഥ – എപിസോഡ് #5
പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ ചരിത്രത്തിലേക്ക് കൈചൂണ്ടി നിന്ന ഈ വിസ്മയം കാലപ്പഴക്കത്താൽ നശിച്ചുപോകുമെന്ന് ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. എന്നാൽ, സാംസ്കാരിക പ്രവർത്തകരുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലുകൾക്കും നിവേദനങ്ങൾക്കും ഒടുവിൽ, പുരാവസ്തുവകുപ്പ് പാലത്തിന്റെ ഉടമസ്ഥത ഏറ്റെടുത്തു.[...]
1:35
തൂക്കുപാലത്തിന്റെ ചായക്കഥ – എപിസോഡ് #4
പാലത്തിന്റെ ശോചനീയാവസ്ഥ പുനലൂർ തൂക്കുപാലം പുനലൂർ തൂക്കുപാലം കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ[...]
2:33
തൂക്കുപാലത്തിന്റെ ചായക്കഥ – എപിസോഡ് #3
പാലത്തിന്റെ പ്രത്യേകതകൾ : പുനലൂർ തൂക്കുപാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അദ്ഭുതകരമായ നിർമ്മാണ രീതി തന്നെയാണ്. പാലത്തിന്റെ പ്രധാനഭാഗം, കരയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള, വലിയ കമാന ആകൃതിയിലുള്ള രണ്ട് തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്നത്, ഇരുവശത്തുമായി[...]
2:25
തൂക്കുപാലത്തിന്റെ ചായക്കഥ – എപിസോഡ് #2
ചരിത്രം : തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട് ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ[...]
1:38
തൂക്കുപാലത്തിന്റെ ചായക്കഥ – എപിസോഡ് #1
കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു[...]
2:02
ചായക്കഥ – എപിസോഡ് #1
ചായക്കഥ - ഒരു കപ്പ് ചായയോടൊപ്പം ചില കഥകൾ… നമ്മുടെ ഓരോ ദിവസത്തിനും പറയാന്‍ ഒരുപാട് കഥകളുണ്ട് - ചിലത് ചിരിയുള്ളതും, ചിലത് ചിന്തയുണർത്തുന്നതും...... ഇവിടെ, ഒരു ചായയുടെ ചൂടോടെ, നമുക്ക് സംസാരിക്കാം ജീവിതത്തെക്കുറിച്ചും, അനുഭവങ്ങളെയും, മനുഷ്യരെയും കുറിച്ച്..... നമ്മുടെ മനസിന്റെ[...]
2:33
We are looking
For Sponsor
For Sponsor
Want exposure in our show? We’ll make you shine.
Reach 10 000 listeners every week.
let's see if there is a fit
