ഉപസംഹാരം
ലോകത്തിൻറെ നെറുകയിൽ കേരളത്തെയും പുനലൂരിനെയും അടയാളപ്പെടുത്തുന്ന ഒന്നാണ് പുനലൂർ തൂക്കുപാലം. തൂക്കുപാലം സന്ദർശിക്കുന്നതിന് വിവിധ വഴികളിലൂടെ പുനലൂരിലേക്ക് എത്താം. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ യാത്ര ചെയ്താൽ പുനലൂരിൽ എത്തിച്ചേരാം. കൊല്ലം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് കൊല്ലം തിരുമംഗലം ദേശീയപാതയിലൂടെ യാത്ര ചെയ്താൽ പുനലൂരിൽ എത്താം. തിരുവനന്തപുരം ജില്ലയിൽ നിന്ന് വരുന്നവർക്ക് വെഞ്ഞാറമൂട് അഞ്ചൽ പുനലൂർ റോഡിലൂടെ യാത്ര ചെയ്തു പുനലൂരിലേക്ക് അതുമല്ലെങ്കിൽ നെടുമങ്ങാട് പാലോട് കുളത്തൂപ്പുഴ തെന്മല വഴി പുനലൂരിലേക്ക് എത്താം. വടക്കൻ ജില്ലയിൽ നിന്ന് വരുന്ന ആളുകൾ റെയിൽ ഗതാഗതമാണ് പരിഗണിക്കുന്നതെങ്കിൽ ഗുരുവായൂരിൽ നിന്നും വരുന്ന പാലരുവി എക്സ്പ്രസ്സിൽ കയറിയാൽ പുനലൂരിൽ ഇറങ്ങാം കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെയും വൈകിട്ടും പാസഞ്ചർ ട്രെയിനുകളും ട്രെയിനുകളും ഉണ്ട്. തിരുവനന്തപുരത്തുനിന്നും രാവിലെയും വൈകിട്ടും ട്രെയിനുകൾ ഉണ്ട്. രാവിലെ 8 30 മുതൽ വൈകുന്നേരം 6 30 വരെയാണ് സന്ദർശന സമയം. തിങ്കളാഴ്ച അവധി ആണെന്നുള്ളത് പ്രത്യേകം ഓർമിക്കണം. പരമാവധി രാവിലെയോ വൈകുന്നേരങ്ങളിലോ ആണ് സന്ദർശിക്കാൻ അനുയോജ്യമായിട്ടുള്ളത്.
